ഒത്തൊരുമിച്ചൊരു സെൽഫി അത് ഇന്ന് സർവസാധാരണമാണ്. യുവതലമുറ സെൽഫിക്കുള്ളിൽ എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ സെൽഫി.
അടുത്തിടെ കല്പക് ഫോട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ അല്പം പ്രായമുള്ള ദമ്പതിമാര്‍ സെല്ഫിയെടുക്കുന്നതാണുള്ളത്.
ട്രെയിനിലുള്ളില്‍ ഇരുന്നാണ് ഇവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇവര്‍ക്ക് ചിത്രം പകര്‍ത്താനാവുന്നില്ല.
ഒടുവില്‍ ട്രെയിനില്‍ നിന്നിറങ്ങും മുമ്പാണ് ദമ്പതിമാര്‍ ഈ സെല്‍ഫി എടുക്കുന്നത്. ഏതായാലും ഇവരുടെ ഈ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. “ഇത് യഥാര്‍ഥ സ്നേഹത്തിന്റെ നേര്‍ചിത്രം’ എന്നാണൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നത്.
https://www.instagram.com/p/ClOnra1At_w/ (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക…