ഒരു വേള മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം. 1975-ൽ പൊട്ടിമുളച്ചതാണത്.
അന്ന് മമ്മൂട്ടി നിയമ വിദ്യാർഥിയും ഞാൻ ബോംബെയിൽ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്നു. പിന്നീട് സിനിമയ്ക്കുവേണ്ടി മദ്രാസിൽ താമസമായപ്പോൾ,
തിരക്കുള്ള താരമായി മാറിക്കൊണ്ടിരുന്ന മമ്മൂട്ടി പലപ്പോഴും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലുകളിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് സംവിധായകരെ പരിചയപ്പെടുത്തി തരാം എന്നു പറയുമായിരുന്നു.
അന്ന് എനിക്കത് പ്രയോജനപ്പെടുത്താൻ തോന്നിയില്ല. …ഇന്നും അങ്ങനെതന്നെ.-മോഹൻ ജോസ്