‘നെടുംകുന്നം: നാട്ടുകാർ സ്ഥലം നല്കി. വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും ഇടമായി. നെടുംകുന്നം ഒന്‍പതാം വാർഡ് കല്ലൻമാവിലാണ്.വയോജനക്ഷേമത്തിനായി ജില്ലാപഞ്ചായത്ത് വിനോദ വിശ്രമകേന്ദ്രം പണികഴിച്ചത്. നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളിലെ വയോജനങ്ങളെ ഉൾകൊള്ളിച്ചാണ് കേന്ദ്രം നിർമിച്ചത്.
പ്രദേശത്തെ വിവിധ വയോജന ക്ലബുകളെ ഏകോപിപ്പിച്ചാണ്് വിശ്രമകേന്ദ്രം പ്രവർത്തിക്കുക. മുതിർന്ന പൗര·ാർക്ക് ചികിത്സ, കൗണ്‍സിലിംഗ്, വിനോദം, വിശ്രമം, കൂടാതെ വരുമാനദായകമായ പുനരധിവാസ പ്രവർത്തനങ്ങളും കേന്ദ്രത്തിൽ ഉണ്ടാകും.
കളിക്കളങ്ങൾ, ഹാളുകൾ, തുടങ്ങിയ സംവിധാനങ്ങളും ഉദ്യാനവുമടക്കം വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആഴ്ചതോറും മെഡിക്കൽ ക്യാന്പുകൾ, ക്ലാസുകൾ എന്നിവയും നടത്തും. പ്രദേശവാസികളായ വർഗീസ് ജോസഫ്, മത്തായി ജോസഫ്, ഇ.സി.കുര്യാക്കോസ് എന്നിവർ ചേർന്നാണ് ക്ലബിന് ആവശ്യമായ സ്ഥലം വിട്ടു നൽകിയത്. ആദ്യ ഘട്ടത്തിൽ 30ലക്ഷം രൂപ മുതൽ മുടക്കിലാണ് മന്ദിരം നിർമിച്ചത്.
കൂടാതെ അടുത്ത സാന്പത്തിക വർഷത്തിൽ ഇൻഡോർ സ്റ്റേഡിയം, കോണ്‍ഫറൻസ് ഹാൾ തുടങ്ങിയ നിർമിക്കുവാനായി കൂടുതൽ തുക വകയിരുത്തും. കേന്ദ്രത്തിന്റ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി നിർവഹിച്ചു.
നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യായുടെ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈലജകുമാരി, വാർഡംഗങ്ങളായ ഫിലോമിന ജെയിംസ്, എത്സമ്മ പീറ്റർ, മിനി ജോജി, രാജമ്മ രവീന്ദ്രൻ, ലതാ ഉണ്ണിക്കൃഷ്ണൻ, വി.എം.ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.