മൂവാറ്റുപുഴ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിൽ ശാരീരികവും മാനസികവുമായി പീഡനം നടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നാല് പരാതികൾ പുറത്തുവന്ന സാഹചര്യത്തിൽ നടത്തിപ്പുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും സ്നേഹവീടിന്റെ ചുമതല നഗരസഭ ഭരണ സമിതി നേരിട്ട് ഏറ്റെടുക്കണമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി, കബീർ പൂക്കടശേരിൽ, അബ്ദുൽ സലാം, ജിനു മാടായിക്കൽ, സി.എം. ഷുക്കൂർ, ജയ്സണ് തോട്ടത്തിൽ, ജയകൃഷ്ണൻ നായർ, ഷൈല അബ്ദുള്ള, പ്രമീള ഗിരീഷ് കുമാർ, ബീന വിനയൻ, റംഷാദ് റഫീഖ്, എം.സി. വിനയൻ, റിയാസ് താമരപിള്ളിൽ, അമൽ ബാബു, ഷൗക്കത്തലി മീരാൻ തുടങ്ങിയവർ നേതൃത്വം നൽകി.