അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആളുകള്‍ നെഞ്ചേറ്റിയ നടനാണ് ആന്റണി വര്‍ഗീസ്. മലയാളികള്‍ക്ക് ആന്റണി പെപ്പെയാണ്. അങ്കമാലിയിലെ വിന്‍സെന്റ് പെപ്പെ. ആന്റണി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ ആരാധകരില്‍ ചിരിയുണര്‍ത്തുന്നത്. പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പ്രതിമയുടെ മുകളില്‍ കയറിയിരുന്ന് സണ്‍ഗ്ലാസ് ഒക്കെ വച്ച് ഉഗ്രന്‍ പോസാണ് ആന്റണിയുടേത്.
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഇതിന് താഴെ നടി നിമിഷ സജയന്റെ കമന്റുമുണ്ട്. ‘എനിക്ക് വയ്യ, ഇവനെക്കൊണ്ട് തോറ്റു,’ എന്ന് മനസില്‍ വിചാരിച്ചുകൊണ്ടായിരിക്കും തലയ്ക്ക് കൈവക്കുന്ന പെണ്‍കുട്ടിയുടെ ഇമോജി നിമിഷ കമന്റ് ചെയ്തത്.എന്നാല്‍ നിമിഷയുടെ കമന്റിന് മറുപടിയുമായി ആന്റണിയും എത്തി. ‘എന്താടീ’ എന്നാണ് ആന്റണി നിമിഷയോട് ചോദിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രം ഹിറ്റായെന്നു പറഞ്ഞാല്‍ മതിയല്ലോ. ഈ ചിത്രം മാത്രം കാണുന്നവരാരും പെപ്പെയെ തിരിച്ചറിയില്ലെന്നതാണ് വാസ്തവം.