വണ്ടിത്താവളം: ആശ്രിതരും ഭക്ഷണവും, മരുന്നുമില്ലാതെ വീടിനകത്ത് രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരു ന്ന വൃദ്ധയ്ക്ക് മീനാക്ഷിപുരം പോലീസ് സഹായ ഹസ്തവു മാ യി രംഗത്തെത്തി. വണ്ടിത്താവളം പച്ചക്കറി ചന്തയ്ക്കു സമീപം വാടക വീട്ടിൽ താമസിക്കുന്ന ദണ്ഡപാണി ഭാര്യ വസന്ത(65)ആണ് ഒറ്റമുറിയിൽ ദുരവസ്ഥയിൽ കഴിഞ്ഞിരുന്നത്.
വൃദ്ധയുടെ ദുരിത കഥ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വൃദ്ധക്ക് മൂന്ന് ആണ്മക്കൾ ഉണ്ടങ്കിലും ആരും സഹായത്തിനെത്തുന്നില്ലെന്ന് വൃദ്ധ പരാതിപ്പെട്ടിരുന്നു. വസന്ത താമസിക്കുന്ന വീടിനു സമീപത്തു താമസിക്കുന്ന രവിയുടെ ഭാര്യ ലതയാണ് ഭക്ഷണം നൽകുകയും പ്രാഥമിക ആവശ്യത്തിനുംമറ്റും സഹായിച്ചിരുന്നത്.
വൃദ്ധ അവശയാണെന്നറിഞ്ഞ മീനാക്ഷിപുരം പോലീസ് എത്തി ഇവരെ വടക്കഞ്ചേരിയിലെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വസന്തക്ക് ഭക്ഷണത്തിനും ചികിത്സയ്ക്കും പോലീസ് നിർദ്ദേശവും നൽകിയി ട്ടുണ്ട്. ഇക്കഴിഞ്ഞ വിഷുവിന് വസന്തയ്ക്ക് 5600 രൂപ വാർധക്യ പെൻഷൻ ലഭിച്ചിരുന്നു. ഭക്ഷണത്തിനും,മരുന്നിനും തുക ചിലവഴിച്ചതോടെ പിന്നീട് ചിലവിന് പണമില്ലായതോടത്ത് വൃദ്ധ കിടപ്പിലായത്.