കാമുകി പോസ്റ്റ് കാർഡയച്ചതിന് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച് ഭാര്യ. 71 -കാരിയായ ഭാര്യയാണ് 60 വർഷം മുമ്പത്തെ കാമുകി പോസ്റ്റ് കാർഡ് അയച്ചതിന് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചത് . യുഎസിലാണ് സംഭവം. ബെർത്ത യാൽറ്റർ എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്.
പോലീസിനെ ഭർത്താവ് തന്നെയാണ് വിളിച്ചത്. ഭാര്യ തന്നെ കൊല്ലുന്നേ എന്നും പറഞ്ഞാണ് ഇയാൾ പോലീസിനെ വിളിച്ചത്. എന്നാൽ പോലീസെത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു.
രക്തം ഒഴുക്കിക്കൊണ്ട് കിടക്കുകയായിരുന്നു ബെർത്തയുടെ ഭർത്താവ്. അയാളെ ബെർത്ത പലവട്ടം കടിച്ചിരുന്നു. അതിൽ നിന്നുപോലും രക്തം ഒഴുകുകയായിരുന്നു. ഗുരുതരമായിരുന്നു അയാളുടെ അവസ്ഥ എന്ന് പോലീസ് പറയുന്നു.
ബെർത്തയും ഭർത്താവും വിവാഹിതരായിട്ട് 52 വർഷം കഴിഞ്ഞിരുന്നു. അതിന് മുമ്പ് 1960 -കളിൽ ഇയാൾ മറ്റൊരു സ്ത്രീയെ പ്രണയിച്ചിരുന്നു. ആ സ്ത്രീയാണ് ഇയാൾക്ക് പോസ്റ്റ്കാർഡ് അയച്ചത്. ഭർത്താവിന് പഴയ കാമുകി പോസ്റ്റ്കാർഡ് അയച്ചത് ബെർത്തയെ പ്രകോപിപ്പിച്ചു. ബെർത്ത ഭർത്താവിനെ തലയണ വച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബെർത്തയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകശ്രമം അടക്കം കുറ്റങ്ങൾ ഇവർക്ക് നേരെ ചുമത്തിയിട്ടുണ്ട്.