തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു.
ആലത്തൂര്‍ തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇതേച്ചൊല്ലി അബ്ദുറഹ്മാന് നേരത്തെയും ബാപ്പൂട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.