പഴയങ്ങാടി: പുനർവിവാഹം ചെയ്ത വിരോധത്തിൽ വയോധികനെ ഹെൽമെറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ മകളുടെ മകനെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു.
മാട്ടൂൽ നോർത്തിലെ കാവിലെപറമ്പ് സ്വദേശി വി.പി.കെ. മുഹമ്മദ് കുഞ്ഞിയുടെ (72) പരാതിയിലാണ് മകളുടെ മകനായ കെ.പി. അസ്ലമിനെതിരേ പോലീസ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്പതിനാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ താമസിക്കുന്ന വീട്ടിൽ വച്ച് ഒപ്പം താമസിക്കുന്ന പ്രതി ഹെൽമെറ്റ് കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.