അന്പലപ്പുഴ: ഐസ് പ്ലാന്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. പുറക്കാട് പഴയങ്ങാടിക്ക് സമീപം കെഎൻഎച്ച് ഐസ് പ്ലാന്റിൽ നിന്നാണ് 520 കിലോ വരുന്ന പഴകിയ മത്തി പിടികൂടിയത്.
ഇന്നലെ രാവിലെ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിലാണ് 30 ബോക്സുകളിലായി കരുതിയിരുന്ന ഒമാൻ മത്തി, നാടൻ മത്തി എന്നിവ പിടികൂടിയത്.
പിന്നീട് ഇവ കുഴിച്ചുമൂടി. പ്ലാന്റ് ഉടമ ഹാറൂണ്‍ റഷീദ്, ലോറി ഡ്രൈവർ അജി എന്നിവർക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചീഞ്ഞ മത്സ്യം നല്ലവയുമായി കൂട്ടിക്കലർത്തിയാണ വിൽക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നാണ് വിൽപനയ്ക്കായി മത്തി ഇവിടെ ഇൻസുലേറ്റഡ് ലോറിയിൽ എത്തിച്ചത്. ബോക്സുകളിൽ ഐസ് നിറച്ച് വിതരണത്തിന് തയാറാക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥർ എത്തി മീൻ പിടികൂടിയത്.