നെടുമങ്ങാട്: മക്കളുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞു വയോധിക നെടുമങ്ങാട് ആർഡി ഓഫീസിലെത്തി.
മക്കളുടെ ഉപദ്രവം കാരണം വീട്ടിൽ കഴിയാൻ പറ്റുന്നില്ലെന്ന പരാതിയുമായാണ് കല്ലറ മൃതുമ്മല സ്വദേശിയായ വയോധിക ആർഡിഓഫീസിൽ എത്തിയത്.
ആർഡിഒയും മറ്റ് ഉദ്യോഗസ്ഥരും കാര്യങ്ങൾ തിരക്കിയപ്പോഴാണ് മക്കൾ ഉപദ്രവിക്കുന്നതായുള്ള വിവരം പുറത്തറിയുന്നത്.
തുടർന്ന് മക്കളുമായി ബന്ധപ്പെട്ടെങ്കിലും നിസഹകരണ മനോഭാവമാണ് കാട്ടിയെതെന്ന് ആർഡിഒ അബ്ദുൾ കബീർ പറഞ്ഞു.
മക്കൾ എത്താത്തതിനെ തുടർന്ന് വൈകുന്നേരം ആർഡിഒയുടെ നേതൃത്വത്തിൽ താത്കാലിക സംരക്ഷണത്തിനായി കൊല്ലംങ്കാവ് മദർതെരേസ ഓൾഡേജ് ഹോമിലേക്ക് സരോജിനിയെ മാറ്റി.
അമ്മയെ നോക്കാത്ത മക്കൾക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് ആർഡിഒ അറിയിച്ചു.