പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 നോട്ടുകള്‍ ആസാധുവാക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്ലൈവുഡ് കമ്പനികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല അത്. കോടികള്‍ കൊണ്ട് ഹാര്‍ഡ്‌ബോര്‍ഡ് ഉണ്ടാക്കാമെന്ന്. ഇനി നിങ്ങള്‍ പ്ലൈവുഡ് വാങ്ങുമ്പോള്‍ അതില്‍ 500, 1000 രൂപകളുടെ എന്തെങ്കിലും ഭാഗങ്ങള്‍ കാണുകയാണെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത് നോട്ടു കൊണ്ടുള്ള പ്ലൈവുഡാണെന്ന്.
വളപട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് കമ്പനിയാണ് പഴയ നോട്ടുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധിച്ചപ്പോള്‍ തന്നെ കമ്പനി റിസര്‍ബ് ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. ക്വട്ടേഷന്‍ നല്കാനായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍, നോട്ടുകള്‍ കുന്നുകൂടിയതോടെ എങ്ങനെയെങ്കിലും കൊണ്ടുപൊയ്‌ക്കൊള്ളാന്‍ ആര്‍ബിഐ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
സാദാ നോട്ടല്ല മറിച്ച് നുറുക്കിയ നോട്ടുകളാണ് പ്ലൈവുഡ് കമ്പനിക്ക് നല്കിയത്. ലോഡിന് നല്‌കേണ്ടത് 25 രൂപ മാത്രം. ലോറിയുടെ വാടക പോലും റിസര്‍വ് ബാങ്ക് സ്വന്തം പോക്കറ്റില്‍നിന്ന് നല്കി. നോട്ടുകള്‍ കത്തിച്ചുകളയാനായിരുന്നു തീരുമാനമെങ്കിലും പിന്നീടാണ് പ്ലൈവുഡ് കമ്പനിക്ക് നല്കിയത്.