കുമരകം: വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിദേശവിനോദസഞ്ചാരികൾ കുമരകത്തെത്തി. 40 വർഷത്തിലേറെ പഴക്കമുള്ള കാറുകളിലാണ് സംഘം കേരളത്തിലെ പ്രധാനകേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.
ഇന്നലെ കുമരകം ലേക്ക് റിസോർട്ടിലെത്തി വിശ്രമിച്ച സംഘം ഇന്നു രാവിലെ കുമരകത്തുനിന്ന് യാത്ര പുനഃരാരംഭിച്ചു. തേക്കടിയിലേക്കാണു സംഘം പോകുന്നത്.
പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കാറിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് “ഓൾഡ് ഈസ് ഗുഡ്’ എന്നായിരുന്നു സംഘത്തിലെ മുതിർന്ന സഞ്ചാരിയുടെ ചെറുപുഞ്ചിരിയോടെയുള്ള മറുപടി.
വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ കൊച്ചിയിലെത്തിയ ശേഷമാണ് വിന്റേജ് കാറുകളിൽ സഞ്ചാരം ആരംഭിച്ചത്. വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിനോദസഞ്ചാരികൾ കുമരകത്ത് എത്തിയപ്പോൾ.