ഭീതിയില്ലാതെ വാർധക്യകാലം; ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം

വൈ​ജ്ഞാ​നി​ക ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ എ​ന്തൊ​ക്കെ ചെ​യ്യ​ണം?

മാ​ന​സി​ക​മാ​യി സ​ജീ​വ​മാ​യി​രി​ക്കു​ക. മാ​ന​സി​ക​മാ​യി സ​ജീ​വ​മാ​യി തു​ട​രു​ന്ന​ത് ഓ​ർ​മശ​ക്തി​യും ചി​ന്താ​ശേ​ഷി​യും നി​ല​നി​ർ​ത്താ​ൻ സ​ഹായകം. വാ​യി​ക്കാം, വേ​ഡ് ഗെ​യി​മു​ക​ൾ ക​ളി​ക്കാം, പു​തി​യ ഹോ​ബി സ്വീകരിക്കാം, ക്ലാ​സു​ക​ൾ എ​ടു​ക്കാം അ​ല്ലെ​ങ്കി​ൽ ഒ​രു സംഗീത ഉ​പ​ക​ര​ണം വാ​യി​ക്കാ​ൻ പ​ഠി​ക്കാം.

സാ​മൂ​ഹിക കാ​ര്യ​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​വു​ക. ഓർമ ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന വി​ഷാ​ദ​വും സ​മ്മ​ർ​ദ​വും ഒ​ഴി​വാ​ക്കാ​ൻ സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ സ​ഹാ​യി​ക്കു​ന്നു. പ്രാ​ദേ​ശി​ക സ്കൂ​ളി​ൽ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ​ സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്താം. കു​ടും​ബ​വു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും സ​മ​യം ചെ​ല​വ​ഴി​ക്കാം, അ​ല്ലെ​ങ്കി​ൽ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാം.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ചി​കി​ത്സി​ക്കു​ക. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, പ്ര​മേ​ഹം – ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​പ​ക​ട​സാ​ധ്യ​താഘ​ട​ക​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ വൈ​ദ്യോ​പ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്കു​ക. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​ത് വൈ​ജ്ഞാ​നി​ക ആ​രോ​ഗ്യ​ത്തെ സ​ഹാ​യി​ച്ചേ​ക്കാം.

മാ​ന​സി​കാ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ക

മാ​ന​സി​കാ​രോ​ഗ്യം, മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തി​നും ജീ​വി​ത നി​ല​വാ​ര​ത്തി​നും അ​ത്യ​ന്താ​പേ​ക്ഷി​ത​ം. ന​മ്മ​ൾ എ​ങ്ങ​നെ ചി​ന്തി​ക്കു​ന്നു, അ​നു​ഭ​വ​പ്പെ​ടു​ന്നു, പ്ര​വ​ർ​ത്തി​ക്കു​ന്നു, തെര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു, മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു എന്നതി നെയൊക്കെ ഇ​ത് ബാ​ധി​ക്കു​ന്നു. സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ൽ, ഏ​കാ​ന്ത​ത, സ​മ്മ​ർ​ദം, വി​ഷാ​ദം, മാ​ന​സി​കാ​വ​സ്ഥ എ​ന്നി​വ മെ​ഡി​ക്ക​ൽ, സ്വ​യം പ​രി​ച​ര​ണം എ​ന്നി​വ​യി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ധ​ക്യ​ത്തി​ന്‍റെ താ​ക്കോ​ലാ​ണ്.

സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ലും ഏ​കാ​ന്ത​ത​യും ഒന്നല്ല

ആ​ളു​ക​ൾ​ക്ക് പ്രാ​യ​മാ​കു​മ്പോ​ൾ നേരി‌ടേ ണ്ടിവരുന്ന കേ​ൾ​വി​ക്കു​റ​വ്, കാ​ഴ്ച​ക്കു​റ​വ്, ഓ​ർ​മക്കു​റ​വ്, വൈ​ക​ല്യം, ചു​റ്റി​ക്ക​റ​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ട്, കു​ടും​ബ​ത്തി​ന്‍റെയും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ന​ഷ്ടം തു​ട​ങ്ങി​യ മാ​റ്റ​ങ്ങ​ൾ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ക്കും. ഇ​ത് പ്രാ​യ​മാ​യ​വ​രെ സാ​മൂ​ഹി​ക​മാ​യി ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നോ ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​തി​നോ ഉ​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ഒ​രേപോ​ലെ തോ​ന്നു​മെ​ങ്കി​ലും സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ലും ഏ​കാ​ന്ത​ത​യും വ്യ​ത്യ​സ്ത​മാ​ണ്. ഏ​കാ​ന്ത​ത എ​ന്ന​ത് ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ഴോ വേ​ർ​പി​രി​യു​മ്പോ​ഴോ ഉ​ള്ള വേ​ദ​നാ​ജ​ന​ക​മാ​യ വി​കാ​ര​മാ​ണ്. 

അ​തേ​സ​മ​യം സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ൽ എ​ന്ന​ത് സാ​മൂ​ഹി​ക സ​മ്പ​ർ​ക്ക​ങ്ങ​ളു​ടെ അ​ഭാ​വ​വും സ്ഥി​ര​മാ​യി ഇ​ട​പ​ഴ​കാ​ൻ ആ​ളു​ക​ൾ കു​റ​യു​ന്ന​തു​മാ​ണ്. (തുടരും)

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി.

 

Related posts

Leave a Comment