കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സാമൂഹ്യനീതി ഓഫീസറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ 23 വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കായി ബന്ധുക്കൾ എത്തിച്ച് ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു പലരേയും. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയിൽ ഉള്ളത്.