കോയമ്പത്തൂർ: ജില്ലയിൽ തകർന്നുവീഴാറായി നില്ക്കുന്ന സ്കൂൾ കെട്ടിടങ്ങൾ ഈമാസം 15നകം പൊളിക്കാൻ ഡയറക്ടർ കാർമേഘം ഉത്തരവിട്ടു. കെട്ടിടം വീണാൽ ജീവാപായവും വിദ്യാർഥികൾക്കും അധ്യാപകർക്കും അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഡയറക്ടറുടെ ഉത്തരവ്.
പരിപാലനമില്ലാതെ വീഴാറായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം എടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡയറക്ടർ കാർമേഘം ഉത്തരവിട്ടിരിക്കുന്നത്.