3,000 വർഷത്തിലേറെ പഴക്കമുള്ളതായി കരുതപ്പെടുന്ന നാല് അസ്ഥികൂടങ്ങൾ കണ്ടെത്തി. വടക്കൻ പെറുവിലെ തരിശായ ഭൂമിയിൽ നിന്നുമാണ് പുരാവസ്തു ഗവേഷകർ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
തെക്കേ അമേരിക്കൻ രാജ്യമായ ലാ ലിബർട്ടാഡ് മേഖലയിലെ വിരു പ്രവിശ്യയിലെ താഴ്വരയ്ക്ക് സമീപത്താണ് മണ്ണിനും കല്ലിനും ഇടയിലായി അസ്ഥികൂടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
പുരാതനകാലത്ത് പ്രാദേശിക സംസ്കാരത്തിലെ ദൈവങ്ങളെ ആരാധിക്കുന്നതിന് വേണ്ടി ക്ഷേത്രം സ്ഥാപിച്ച സ്ഥലമാണിത് എന്നാണ് കരുതുന്നത്.
പെറുവിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ട്രൂജില്ലോയിലെ പുരാവസ്തു ഗവേഷകനായ ഫെറൻ കാസ്റ്റില്ലോ പറയുന്നത്, ഈ അസ്ഥികൂടങ്ങൾക്കും മതിലുകൾക്കും 3,100 -നും 3,800 -നും ഇടയിൽ വർഷം പഴക്കമുണ്ട് എന്നാണ്.
ഇത്ര ചെറിയ സ്ഥലത്ത് നാല് അസ്ഥികൂടങ്ങൾ കണ്ടെത്തുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കൂടുതൽ പേരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടാവാം എന്നാണ് എന്നും ഗവേഷകർ പറയുന്നു.