പക്ഷികൾക്ക് തീറ്റ കൊടുത്തതിന് വയോധികയ്ക്ക് 10,000 രൂപ പിഴ ചുമത്തി. യുകെയിലെ ഫിൽഡെ ബൊറൗ കൗൺസിലാണ് സംഗീത അധ്യാപികയായിരുന്ന ആൻ സീഗോയ്ക്കെതിരെയാണ് നടപടി. ഇവിടെ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അയൽവാസിയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ആനിന് വീട്ടുമുറ്റത്ത് എത്തുന്ന പ്രാവുകൾക്കും കിളികൾക്കും ഭക്ഷണം നൽകുന്നത് സന്തോഷമുള്ള കാര്യമായിരുന്നു. എന്നാൽ പ്രാവുകളും കടൽക്കാക്കകളും സ്ഥിരമായി ഇവിടെ എത്തുന്നത് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങി.
തുടർന്ന് അയൽവാസികൾ യുകെ കൗൺസിലിന് പരാതി നൽകി. നാല് പരാതികളാണ് 2016 മുതൽ ആനിനെതിരെ നൽകിയത്. തങ്ങളുടെ വീടും പരിസരവും പക്ഷികളുടെ കാഷ്ഠം കാരണം വൃത്തികേടാവുന്നെന്നും പക്ഷികൾക്ക് നൽകുന്ന ഭക്ഷണം കുമിഞ്ഞുകൂടി കീടങ്ങൾ വരുന്നതിനും അതുവഴി രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു.