സോഷ്യൽ മീഡിയയിൽ സജീവമായ വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ 10.8 ദശലക്ഷം ഫോളോവേഴ്സിനായി ട്രെൻഡിംഗ് വിഷയങ്ങളെക്കുറിച്ചും ആകർഷകമായ കഥകളെക്കുറിച്ചും പതിവായി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, പാരാമോട്ടറിംഗ് ചെയ്യുന്ന 97 വയസ്സുള്ള ഒരു സ്ത്രീയുടെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്സിൽ പങ്ക്വച്ചു.
അധ്യാപികയുടെ സഹായത്തോടെ പാരാമോട്ടറിംഗ് പഠിക്കുന്ന വൃദ്ധയാണ് വീഡിയോയിൽ കാണുന്നത്. നിരവധി ഉപയോക്താക്കൾ ഇത് കണ്ട് ആശ്ചര്യപ്പെടുകയും സാഹസിക കായിക വിനോദങ്ങളിൽ പങ്കെടുക്കാനുള്ള ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും പ്രായമായ സ്ത്രീയെ പ്രശംസിക്കുകയും ചെയ്തു. “പറക്കാൻ ഒരിക്കലും വൈകില്ല. അവളാണ് എന്റെ ഇന്നത്തെ ഹീറോ,” എന്നാണ് ആനന്ദ് മഹീന്ദ്ര എക്സിൽ എഴുതിയത്.
55 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആദ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഫ്ലയിംഗ് റിനോ പാരാമോട്ടറിംഗ് ആണ്. ആർമി പാരാ-കമാൻഡോ പൈലറ്റുമാരുടെയും എയർഫോഴ്സ് വെറ്ററൻമാരുടെയും ടീം ആണ് സംഘടന നടത്തുന്നത്.
‘പ്രായം വെറുമൊരു സംഖ്യയാണ്, വൃദ്ധയുടെ ഈ വീഡിയോ അത് തെളിയിക്കുന്നു! തുടങ്ങി ആ സ്ത്രീയെ അഭിനന്ദിച്ചുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
It’s NEVER too late to fly.
— anand mahindra (@anandmahindra) November 23, 2023
She’s my hero of the day… pic.twitter.com/qjskoIaUt3