രാത്രി നഗരത്തിലൂടെ ഓട്ടോ ഓടിക്കുന്ന 55 വയസുകാരിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവരുടെ ഓട്ടോയിൽ കയറിയ ഒരു യാത്രക്കാരൻ ഇത്ര വൈകിയിട്ടും ഓട്ടോ ഓടിക്കുന്നതിനുള്ള സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ തന്റെ ജീവിത കഥ യാത്രക്കാരനോട് പങ്കുവച്ചു.
തനിക്ക് മകൻ സാമ്പത്തിക സഹായം ചെയ്യുന്നില്ലന്നും അതിനാൽ രാത്രി വൈകിയും ഓട്ടോ ഓടിക്കേണ്ടി വരുന്നെന്നു അവർ പറഞ്ഞു. മകന് രണ്ട് വയസുള്ളപ്പോഴാണ് ഭർത്താവ് നഷ്ടപ്പെട്ടത്. മുതിർന്ന് കഴിഞ്ഞിട്ടും മകൻ പണത്തിനായി ബഹളം വയ്ക്കുന്നു എന്നും അവർ പറഞ്ഞു. ഈ അമ്മയുടെ വാക്കുകൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്.
എന്തിനാണ് ഈ അർധരാത്രിയിലും ജോലി ചെയ്യുന്നതെന്ന് ഒരാള് ആ അമ്മയോട് ചോദിക്കുന്നു. ഇതിന് മറുപടിയായി, ‘എല്ലാവർക്കും അവരവരുടെതായ പ്രശ്നങ്ങളുണ്ട്. വീട്ടിൽ പ്രശ്നങ്ങൾ നേരിട്ടാൽ രാത്രി പുറത്തിറങ്ങണം. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഞാൻ 1 നും 1:30 നും വീട്ടിലെത്തും.’
നിങ്ങളുടെ കുട്ടികള് ജോലി ചെയ്യുന്നുണ്ടോയെന്ന് തുടര്ന്ന് അദ്ദേഹം ചോദിക്കുന്നു. “എനിക്ക് ഒരു മകന് മാത്രമേയുള്ളൂ, അവൻ ഒരു ജോലിയും ചെയ്യുന്നില്ല. പകരം, അവൻ എന്നോട് വഴക്കുണ്ടാക്കുകയും വീട്ടിലെ സാധനങ്ങൾ തകർക്കുകയും ചെയ്യുന്നു. എന്റെ മകൻ എന്നെ ബഹുമാനിക്കുന്നില്ല. അവന് രണ്ട് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.’ അവര് കൂട്ടിച്ചേര്ത്തു.
“ഭിക്ഷാടനം ചെയ്യുന്നതിനേക്കാൾ കഠിനമായ ജോലി ചെയ്യുന്നതാണ് നല്ലത്. ജോലി ചെയ്യുന്നതിൽ ലജ്ജയില്ല, പക്ഷേ, ഭിക്ഷാടനത്തിൽ ലജ്ജയുണ്ട്. ജോലിക്ക് ഒരു കുറവുമില്ല, ആരെങ്കിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണമെന്ന് മാത്രം.’ അവര് പറയുന്നു. അതേ സമയം അവര് ഏത് നഗരത്തിലാണ് ഓട്ടോ ഓടിക്കുന്നതെന്ന് വീഡിയോയില് പറയുന്നില്ല.