116 വ​ർ​ഷ​വും 220 ദി​വ​സ​വും പ്രാ​യം: ലോ​ക മു​ത്ത​ശ്ശി ടൊ​മി​ക്കോ ഇ​റ്റൂ​യ അ​ന്ത​രി​ച്ചു

ടോ​ക്കി​യോ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന വ​നി​ത ടോ​മി​ക്കോ ഇ​റ്റൂ​ക്ക തെ​ക്ക​ൻ ജ​പ്പാ​നി​ലെ ആ​സി​യ ന​ഗ​ര​ത്തി​ൽ അ​ന്ത​രി​ച്ചു. ന​ഗ​ര​ത്തി​ലെ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ടോ​മി​ക്കോ മു​ത്ത​ശ്ശി ഡി​സം​ബ​ർ 29നു ​മ​രി​ക്കു​ന്പോ​ൾ 116 വ​ർ​ഷ​വും 220 ദി​വ​സ​വും പ്രാ​യ​മു​ണ്ടാ​യി​രു​ന്നു.

1908 മേ​യ് 23നു ​ജ​നി​ച്ച ടോ​മി​ക്കോ ചെ​റു​പ്രാ​യ​ത്തി​ൽ വോ​ളി​ബോ​ൾ ക​ളി​ച്ചി​രു​ന്നു. 20-ാം വ​യ​സി​ൽ വി​വാ​ഹി​ത​യാ​യി. ര​ണ്ട് ആ​ൺ​മ​ക്ക​ളും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മു​ണ്ട്. വാ​ഴ​പ്പ​ഴ​മാ​യി​രു​ന്നു ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ സ്പെ​യി​നി​ലെ മ​രി​യ ബ്രാ​ൻ​യാ​ന് മൊ​റേ​റ 117-ാം വ​യ​സി​ൽ മ​രി​ച്ച​പ്പോ​ഴാ​ണ് ടോ​മി​ക്കോ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള വ​നി​ത​യാ​യ​ത്.

ടോ​മി​ക്കോ മ​രി​ച്ച​തോ​ടെ ബ്ര​സീ​ലി​ലെ ഇ​ന ക​ന​ബാ​റോ ലൂ​ക്കാ​സ് എ​ന്ന ക​ന്യാ​സ്ത്രീ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള വ​നി​ത​യാ​യി മാ​റി. ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്തി​യും ഇ​വ​രാ​ണ്. 1908 ജൂ​ൺ എ​ട്ടി​നു ജ​നി​ച്ച ഇ​വ​ർ​ക്ക് 116 വ​യ​സും 204 ദി​വ​സ​വും പ്രാ​യ​മു​ണ്ട്.

Related posts

Leave a Comment