ലോകമെമ്പാടുമുള്ള ആളുകൾ പ്രായം കുറച്ച് ചെറുപ്പം നിലനിർത്താൻ എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറാണ്. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുന്നവർ വ്യായാമങ്ങൾ പതിവാക്കാറുമുണ്ട്. ലോകത്ത് 100 മുതൽ 110 വർഷം വരെ ജീവിച്ച് റിക്കാർഡ് നേടിയ മനുഷ്യർ വരെയുണ്ട്. എന്നാൽ അടുത്തിടെ വന്നൊരു വാർത്തയിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച തന്റേതാണെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തെത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച തന്റെ പക്കലുണ്ടെന്ന് 69 കാരനായ ലെസ്ലി ഗ്രീൻഹോഫാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മില്ലി എന്ന പൂച്ചയ്ക്ക് 29 വയസ്സ് പ്രായമുണ്ട്. 1995 ൽ ആണ് പൂച്ച ജനിച്ചത്. ലെസ്ലി ഗ്രീൻഹോഫിന്റെ മരിച്ചുപോയ ഭാര്യ പോള ഗ്രീൻഹോഫിന്റെയാണ് ഈ പൂച്ച. 2012 ഒക്ടോബർ 10-ന് ഒരു ഡേറ്റിംഗ് വെബ്സൈറ്റ് വഴിയാണ് പോള ലെസ്ലിയെ കണ്ടുമുട്ടിയത്. 2020 ഏപ്രിലിൽ കോവിഡ് കാരണം അദ്ദേഹത്തിന് ഭാര്യയെ നഷ്ടപ്പെടുകയും ചെയ്തു.
വാർത്ത വൈറലായതിന് പിന്നാലെ ആളുകൾ പൂച്ചയുടെ ആരോഗ്യ രഹസ്യം അന്വേഷിച്ചു കമന്റുമായെത്തി. പൂച്ച മൃഗഡോക്ടറെ കണ്ടിട്ടില്ലെന്നാണ് ലെസ്ലി അവകാശപ്പെടുന്നത്. കോഴിയിറച്ചിയും സാധാരണയായി പൂച്ചകൾക്ക് നൽകുന്ന ഭക്ഷണവുമാണ് പൂച്ചയ്ക്ക് നൽകുന്നതെന്നും ലെസ്ലി പറഞ്ഞു. എന്നാൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയായി മില്ലിയെ കണക്കാക്കുന്നില്ല. ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച 28 വയസുള്ള ഫ്ലോസിയാണ്.
‘അവൾക്ക് ഇപ്പോഴും വശങ്ങളിൽ ചാടാൻ കഴിയും, എന്നാൽ ഈ ദിവസങ്ങളിൽ അവൾ അൽപ്പം മന്ദഗതിയിലാണ്. ഞങ്ങൾ രണ്ടുപേരും ഉള്ളൂ, മറ്റ് പൂച്ചകളൊന്നും അവളെ ശല്യപ്പെടുത്തുന്നില്ല, അതിനാൽ ദീർഘവും സമാധാനപരവുമായ ജീവിതം നയിക്കാൻ ഇത് അവളെ സഹായിച്ചതായി ഞാൻ കരുതുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ അവളെ ഒരിക്കലും മൃഗവൈദ്യന്റെ അടുത്തേക്ക് പോയിട്ടില്ല. അവൾ ഇപ്പോൾ അൽപ്പം ബധിരയാണ്, എന്റെ കട്ടിലിൽ ഉറങ്ങാൻ ഇഷ്ടപ്പെടുന്നു. പൂച്ച കട്ടിലിൽ കിടക്കുന്നതാണ് ഇഷ്ടപ്പെടുന്നതെന്നും ലെസ്ലി സൂചിപ്പിച്ചു. തന്റെ പൂച്ചയുടെ പേര് ഗിന്നസ് വേൾഡ് റിക്കാർഡിൽ ചേർക്കണമെന്നാണ് ലെസ്ലിയുടെ ആഗ്രഹം.