ജീവന്‍ എന്ന അദൃശ്യ വസ്തുവാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ജീവനും ജീവിതവും ഭൂമിയില്‍ ഉണ്ടായിട്ട് എത്ര കാലമായി എന്നാണോ നാം വിശ്വസിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാള്‍ കോടിക്കണക്കിന് വര്‍ഷം മുമ്പ് ഭൂമിയില്‍ ജീവനുണ്ടായിരുന്നു എന്ന രീതിയിലുള്ള പുതിയ വാര്‍ത്തകളാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു മുടിയിഴയുടെ വണ്ണത്തേക്കാള്‍ വലിപ്പം കുറഞ്ഞ അതിസൂക്ഷ്മമായ ബാക്ടീരിയകളെയാണ് കാനഡയിലെ ക്യുബെക്കില്‍ കണ്ടെത്തിയിരിക്കുന്നത്. സമാന രീതിയിലുള്ള ജീവ സാന്നിധ്യം ചൊവ്വ പോലുള്ള ഗ്രഹങ്ങളിലും ഉണ്ടായിരുന്നിരിക്കണം എന്നതിനും കൂടിയുള്ള തെളിവാണിത്. അവിടെ നിന്നുള്ള ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചാവും ജീവന്റെ അംശങ്ങള്‍ ഇവിടേയ്ക്ക് എത്തിയത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയവയാണ് ഇക്കാര്യങ്ങള്‍. അതേക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭിക്കണമെങ്കില്‍ ചൊവ്വയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടി വരുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
ഭൂമിയും ചൊവ്വയും സമാന സ്വഭാവമുള്ള ഗ്രഹങ്ങളാണ്. ഇക്കാരണത്താല്‍ തന്നെ ഈ രണ്ടിടങ്ങളിലും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നിരിക്കണം. 340 കോടി വര്‍ഷം പഴക്കമാണ് ജീവനുള്ളതെന്നാണ് ഇതുവരെയുള്ള കണ്ടെത്തലുകളില്‍ നിന്ന് തെളിഞ്ഞിരുന്നത്. ഓസ്‌ട്രേലിയയിലാണ് ഇത്രയും പഴക്കമുള്ള അതിസൂക്ഷ്മ ജീവന്റെ കണികകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഭൂമി രൂപപ്പെട്ട് വെറും 10 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ജീവന്‍ ഉടലെടുത്തു എന്നാണ് പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഭൂമിയില്‍ ജീവസാന്നിധ്യം ഉടലെടുത്തിട്ട് ഇപ്പോള്‍ ഏകദേശം 450 കോടി വര്‍ഷമായി. കാനഡയിലെ അവസാദ ശിലകളില്‍ നിന്നാണ് ഇത്രയും പഴക്കമുള്ള ബാക്ടീരയകളെ കണ്ടെത്തിയത്.
മുന്നൂറ് കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കടല്‍ ജീവികളുടെ അവശിഷ്ടങ്ങളാണ് മുമ്പ് കണ്ടെത്തിയിരുന്നത്. ഇവ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടതായും അമേരിക്കയിലെ ഒറിഗോണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഗ്രിഗറി റെട്ടെല്ലാക്ക് പറഞ്ഞിരുന്നു. പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് ധാതുക്കളും വളരെ പണ്ട് തന്നെ ഭൂമിയില്‍ ജീവനുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. വെറുതെ ജീവന്റെ സാനിധ്യമുണ്ടായിരുന്നുവെന്ന് മാത്രമല്ല, സൗരയൂഥത്തിന്റെയും ഭൂമിയുടെയും രൂപീകരണത്തില്‍ ഇവയ്ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. അഞ്ച് തരം ജീവികളുടെ ഫോസിലുകള്‍ ഇവയില്‍ കണ്ടെത്തിയിരുന്നു. രൂപം വലുപ്പം, ഇവയിലെ രാസസംയുക്തങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇവയെ വര്‍ഗീകരിച്ചത്. എന്നാല്‍ ഇതിനെയെല്ലാം തിരുത്തി കുറിച്ചുകൊണ്ടാണ് ജീവന്റെ വയസ് അതിലുമൊക്കെ കൂടുതലായിരുന്നു എന്ന് തെളിയിച്ചിരിക്കുന്നത്. കരുതിയിരുന്നതിനും മുമ്പേ ജീവന്‍ ഉടലെടുത്തിരുന്നു