യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ഷൂസ് സ്പെയിനിലെ ഗുഹയിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പുല്ലിൽ നിന്ന് നെയ്ത ഒരു ജോഡി ചെരിപ്പുകൾക്ക് ഏകദേശം 6,000 വർഷം പഴക്കമുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിൽ ഖനിത്തൊഴിലാളികൾ കുഴിച്ചെടുത്ത അൻഡലൂഷ്യയിലെ വവ്വാലുകളുടെ ഗുഹയിൽ നിന്ന് കണ്ടെത്തിയ പുരാതന വസ്തുക്കളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പെട്ടിരുന്നു. ബാഴ്സലോണയിലെ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിലെയും സ്പെയിനിലെ അൽകാല യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ ഇപ്പോൾ കുട്ടകളും ഉപകരണങ്ങളും ഉൾപ്പെടുന്ന വസ്തുക്കളെ വിശകലനം ചെയ്തിട്ടുണ്ട്.
സ്പെയിനിലെ ഗവേഷകർ വിശകലനം ചെയ്ത ചെരുപ്പുകൾ പുല്ലുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2008 ൽ അർമേനിയയിലെ ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയ 5,500 വർഷം പഴക്കമുള്ള ലെതർ ഷൂസിനേക്കാൾ പഴക്കമുള്ള നിയോലിത്തിക്ക് കാലഘട്ടത്തിലാണ് ഇവ.
ശേഖരത്തിലെ നിരവധി കൊട്ടകളും മറ്റുള്ളവയും ഗവേഷകർ പഠിച്ചു. ഈ വസ്തുക്കൾ യൂറോപ്പിലെ ആദ്യകാല-മധ്യ-ഹോളോസീൻ ജനസംഖ്യയുടെ സങ്കീർണ്ണതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുറക്കുന്നെന്ന് അവർ ആഭിപ്രായപ്പെട്ടു.