നിർമാണം പൂർത്തിയാക്കാത്ത വയോജനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു

പ​ത്ത​നാ​പു​രം:​പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മ്മി​ച്ച വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.​നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നെ​ത്തി​യ അ​ധി​കൃ​ത​രെ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം സ​ജു ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​ഞ്ഞ​ത്.​

ആ​റു​ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ലി​ക്കാ​ട്ടൂ​ര്‍ വാ​ര്‍​ഡി​ലെ നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലാ​ണ് വ​യോ​ജ​ന കേ​ന്ദ്രം നി​ര്‍​മ്മി​ച്ച​ത്.​വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തീ​രു​മാ​നി​ച്ച​ത്.​എ​ന്നാ​ല്‍ കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍​മ്മാ​ണം ന​ട​ന്നെ​ങ്കി​ലും വാ​തി​ലു​ക​ളോ,ജ​ന​ലു​ക​ളോ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.​

നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​കാ​തെ ഉ​ദ്ഘാ​ട​നം പ്ര​ഹ​സ​ന​മാ​ക്കാ​നു​ള്ള നി​ല​പാ​ടി​നെ​തി​രെ​യാ​ണ് ജ​ന​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ച​ത്.​തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം കൂ​ടി​യാ​യ ഇ​വി​ടം ക​ത​കു​ക​ളും ജ​ന​ലു​ക​ളും സ്ഥാ​പി​ക്കാ​തെ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍.

​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും,സെ​ക്ര​ട്ട​റി​യും ഉ​ള്‍​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്താ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts