കൊടകര: 87 കാരനായ മണിച്ചേട്ടനേയും എട്ടാം ക്ലാസുകാരനായ രഞ്ജിത്തിനേയും ഇന്റര്‍നെറ്റും ഇ– ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും പഠിപ്പിച്ച് സഹൃദയയിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍. കൊടകര പഞ്ചായത്തിലെ 15–ാം വാര്‍ഡ് ആനത്തടം പ്രദേശത്താണു വളരെ പുതുമയാര്‍ന്ന പരിപാടികളുമായി വിദ്യാര്‍ഥികള്‍ എത്തിയത്.
ഈ പ്രദേശത്തെ ഡിജിറ്റല്‍ സാക്ഷരതയെക്കുറിച്ച് സര്‍വെ നടത്തി യതിന്റെ അടിസ്ഥാനത്തിലാണു ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും, ബാങ്കിംഗും എല്ലാം നാട്ടുകാരെ പഠിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. വയോധികരും സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിപേരാണു പരിശീലനത്തിനെ ത്തിയത്.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളെപ്പറ്റി അവബോധം നല്‍കുകയും മുന്നൂറിലേറെ വീടുകളില്‍ പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികള്‍ തന്നെ ഉണ്ടാക്കിയ ബാഗുകളാണു വിതരണം ചെയ്തത്. സു സ്ഥിര പാലിയേറ്റീവ് കെയര്‍ ക്ലിനി ക്കുമായി ചേര്‍ന്ന് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സഹൃ ദയ എക്സി.ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, അസോ.എക്സി.ഡയറക്ടര്‍ റവ.ഡോ.ജോജി പാലമറ്റത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. പി. എച്ച്. ഹവിനാഷ്, പ്രഫ. സി.യു. വിജയ്, പ്രഫ.ദീപുകുര്യന് സെക്ര ട്ടറിമാരായ ഹാഷിം മെഹമ്മൂദ്, ആംസി ഡെന്നി തുടങ്ങിയവര്‍ നേതൃത്വം നല്കി.