ബങ്കളം കൂട്ടുപ്പുന്നയില് പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂട്ടുപുന്ന സ്വദേശി തമ്പാന് (65) ആണ് മരിച്ചത്.
16കാരനെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്നു. ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇന്നു രാവിലെ വീട്ടിനകത്ത് തമ്പാനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ മെയ് മാസം ആയിരുന്നു ഉയര്‍ന്ന ജോലി നല്‍കാമെന്ന് പറഞ്ഞ് 16കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു.