എടിഎമ്മിനുള്ളില്‍ നിന്നും പണം എടുത്ത് മടങ്ങവെ മുന്നില്‍ വന്ന മോഷ്ടാവിനെ ഓടിച്ച് 77 കാരൻ. യുകെയിലെ സൗത്ത് വേല്‍സിലാണ് സംഭവം. കാറില്‍ വന്നിറങ്ങിയ ഇദ്ദേഹം എടിഎം മെഷിനില്‍ നിന്നും പണം എടുത്ത് മടങ്ങവെയാണ് മോഷ്ടാവ് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
പണവും എടിഎം കാര്‍ഡും നല്കുവാന് മോഷ്ടാവ് ഇയാളോട് ആവശ്യപ്പെട്ടു. കൂടാതെ ബലപ്രയോഗവും നടത്തി. എന്നാല്‍ മോഷ്ടാവിന് മുന്പില് മുട്ടുമടക്കാന്‍ തയാറാകാതിരുന്ന ഇദ്ദേഹം പ്രതിരോധിച്ചു.
കൈകള്ക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ആക്രമണത്തില്‍ അധിക നേരം പിടിച്ചു നില്ക്കാന് സാധിക്കാതിരുന്ന മോഷ്ടാവ് സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്തു.
സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസുദ്യോഗസ്ഥരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. സംഭവം വൈറലായി മാറിയിരിക്കുകയാണ്.
D