സ്വപ്നങ്ങൾ സഫലമാക്കാൻ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 92കാരിയായ മുത്തശി. ഈ പ്രായത്തിൽ മുത്തശി ആദ്യമായി സ്കൂളിൽ പോയി എഴുതാനും വായിക്കാനും പഠിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിക്കുന്നതിന് രണ്ട് വർഷം മുമ്പ് 14-ാം വയസ്സിൽ വിവാഹിതയായ സലീമ ഖാൻ ഏകദേശം 1931-ൽ ജനിച്ചു.
വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഇവർക്ക് തന്റെ ഗ്രാമത്തിൽ സ്കൂളുകളൊന്നും ഇല്ലാത്തതിനാൽ പഠിക്കാൻ സാധിച്ചില്ലായിരുന്നു.
ആറ് മാസം മുമ്പ് അവർ തന്നേക്കാൾ ഇളയ വിദ്യാർഥികളോടൊപ്പം പഠിക്കാൻ തുടങ്ങി. കൂടാതെ അവരുടെ കൊച്ചുമകന്റെ ഭാര്യയും ക്ലാസിലേക്കുള്ള യാത്രയിൽ അവരെ അനുഗമിച്ചു.
ഒന്ന് മുതൽ 100 വരെ എണ്ണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷമാണ് സലീമ ഖാന്റെ കഥ പുറത്തുവന്നത്.
എനിക്ക് കറൻസി നോട്ടുകൾ എണ്ണാൻ കഴിയാത്തതിനാൽ എന്റെ കൊച്ചുമക്കൾ അധിക പണം വാങ്ങി എന്നെ കബളിപ്പിക്കാറുണ്ടായിരുന്നു ആ ദിവസങ്ങൾ ഇനി ഇല്ലെന്നും സലീമ പറഞ്ഞു.
സലീമയെ പഠിപ്പിക്കാൻ ടീച്ചർ ആദ്യം മടിച്ചിരുന്നു എന്നാൽ പഠിക്കാനുള്ള അവരുടെ പാഷൻ അധ്യാപകരെ കീഴടക്കിയെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് പ്രതിഭ ശർമ്മ പറഞ്ഞു.
സലീമ സ്കൂളിൽ പോയതുമുതൽ അവരുടെ ഗ്രാമത്തിൽ നിന്നുള്ള 25 സ്ത്രീകളും രണ്ട് മരുമക്കളുൾപ്പെടെ സാക്ഷരതാ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.