അലങ്കാര പുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അരളി. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ അല്പം സൂക്ഷ്മത വേണമെന്നാണ് വിദഗ്ദർ പറയുന്നത്. പൂക്കളത്തിൻ മാത്രമല്ല ക്ഷേത്ര നിവേദ്യങ്ങളിലും പ്രധാനിയാണ് അരളി. എന്നാൽ ക്ഷേത്ര നിവേദ്യം കഴിക്കുമ്പോൾ ഇവ ഉള്ളിൽ ചെല്ലുമോ എന്നതാണ് പുതിയ ആശങ്ക.
അരളിയുടെ ഉള്ളിലുള്ള ചില കെമിക്കൽസ് മനുഷ്യശരീരത്തിന് വളരെ ദോഷകരമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെറിയ അളവിൽ ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളുണ്ടാകുന്നില്ല.
അരളി ചെടി പൊട്ടിക്കുകയോ, പൂവ് പറിച്ചെടുക്കയോ ചെയ്യന്നതിന് പുറമേ ഇവ ഒരു നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ സൂക്ഷിക്കണം.
അരളി പൂവ് കഴിക്കുക അല്ലെങ്കിൽ അവയുടെ ഇലകൾ കഴിക്കുന്നത് വഴി താടിയെല്ലുകൾ ലോക്ക് ആകാനുള്ള സാധ്യത വളരെ കടുതലാണ്. കൂടാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക, അമിതമായ ക്ഷീണം, എപ്പോഴും ഉറങ്ങിയത് പോലുള്ള അവസ്ഥ എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകും.
ക്ഷേത്ര നിവേദ്യങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു അരളി. എന്നാൽ ഇവയിൽ വിശാംശമുള്ളതിനാൽ ഇനി മുതൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിക്കുണ്ടായിരുന്ന സ്ഥാനം നഷ്ടമാകും.