ശുചിമുറിയിലും ഒളികാമറ…
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഒളികാമറ വാർത്തകൾ വന്നതിനു പിന്നാലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശുചി മുറിയിൽ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ ചിത്രം പകർത്താൻ ശ്രമിച്ച വിരുതൻ അറസ്റ്റിലായി.
ആശുപത്രിയിൽ അടുത്തടുത്ത മുറികളിൽ അടുത്ത ബന്ധുക്കളുടെ ചികിത്സക്കായി കഴിഞ്ഞവരാണ് യുവതിയും അറസ്റ്റിലായ യുവാവും.
കിടപ്പ് മുറിയിലെ ഫാനിൽ ഒളികാമറ, കാമറയിൽ കുടുങ്ങി കാമുകൻ
പ്രവാസിയായ യുവാവിന് പ്രിയതമയെ ഏറെ വിശ്വാസമായിരുന്നു. എന്നാൽ, ഭാര്യയുടെ സമീപകാലത്തെ ചില പെരുമാറ്റങ്ങൾ സംശയത്തിന്റെ നിഴൽ വിരിച്ചു.
നാട്ടിൽ നിന്നും ലഭിച്ച ചില സൂചനകളും ശുഭകരമായിരുന്നില്ല. വീടിനു ചുറ്റും അവൻ ആധുനിക കാമറകൾ തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്.
വൈ ഫൈ കണക്ഷനുമുണ്ട്. വീട്ടിലെ നീക്കങ്ങളെല്ലാം അവൻ വിദേശത്ത് ഇരുന്ന് കാണാറുമുണ്ട്.
എന്നാൽ ഇടയ്ക്കിടക്ക് കാമറ ഓഫാകുന്നത് സംശയം സൃഷ്ടിച്ചു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രിയതമയുടെ ഉത്തരം തൃപ്തികരമായിരുന്നില്ല.
വിദേശത്തു നിന്നും അവൻ വീട്ടിലേക്ക് മൂന്ന് ആഢംബര ഫാനുകൾ വാങ്ങി കൊടുത്തയച്ചു. ഹാളിലെ ഫാനിലും കിടപ്പു മുറിയിലെ ഫാനിലും അതീവ രഹസ്യമായി ബട്ടൻ ക്യാമറയും ഫിറ്റ് ചെയ്തിരുന്നു.
ഫാൻ ഫിറ്റ് ചെയ്ത അന്ന് രാത്രിയിൽ തന്നെ തന്റെ കിടപ്പറയിലേക്ക് തന്റെ പ്രിയതയെ തേടിയെത്തുന്ന വിരുതനെ കണ്ട യുവാവ് നെഞ്ച് പിളരുന്ന സങ്കടത്തോടെ പിറ്റേ ദിവസം തന്നെ നാട്ടിലെത്തി.
വൈകാതെ എട്ട് മാസം മാത്രം പിന്നിട്ട ദാമ്പത്യ ജീവിതത്തിന് ഗുഡ്ബൈ പറഞ്ഞു.