ന്യൂഡൽഹി: യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്കാമറ വച്ച വാടകവീടിന്റെ ഉടമയുടെ മകനെ അറസ്റ്റ് ചെയ്തു. ബൾബ് ഹോൾഡറിനകത്താണ് മെമ്മറി കാർഡ് ഉൾപ്പെടെയുള്ള കാമറകൾ വച്ചിരുന്നത്.
സംശയം തോന്നിയ യുവതി വീടിനകത്തു വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. അടുത്തയിടെ ഉത്തർപ്രദേശിലെ വീട്ടിൽ പോയപ്പോൾ വാടക വീടിന്റെ താക്കോൽ വീട്ടുടമയുടെ മകൻ കരണിനെ (30) യുവതി ഏൽപിച്ചിരുന്നു.
ചോദ്യം ചെയ്തപ്പോൾ കാമറ വച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചു. കാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച ലാപ്ടോപ് പിടിച്ചെടുത്തെന്നു പോലീസ് പറഞ്ഞു.