ഗാന്ധിനഗർ: വീടിന്റെ കുളിമുറിക്കുള്ളിൽ കയറി ദന്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ കേസിൽ ഒരാളെ റിമാൻഡ് ചെയ്തു. ആർപ്പുക്കര സ്വദേശി അൻസിൽ (26) ആണ് റിമാൻഡ് ചെയ്തത്.
മെഡിക്കൽ കോളജ് കസ്തൂർബാ ജംഗഷനിൽ താമസിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഡോക്ടറുടെ പരാതിയെ തുടർന്നാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുന്പായിരുന്നു സംഭവം.
രാത്രികാലങ്ങളിൽ വീടിന്റെ കുളിമുറിയിൽ ഒളിച്ചിരുന്നശേഷം ദന്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
ഈ പ്രദേശത്തെ മറ്റു ചില വീടുകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ നിരവധി ഫോട്ടോകൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് പറഞ്ഞു.