കൊച്ചി: ഒളികാമറയിലൂടെ കിടപ്പുമുറിയിലെ ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട് സ്വദേശി ഹരിയെയാണ് ഇന്നലെ ചേരാനെല്ലൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കൽനിന്നു രണ്ടു മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചേരാനെല്ലൂരിലെ ഒരു വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരനായ ഹരി പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
സമീപത്തെ കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിന്റെ സ്വകാര്യ ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. ഇന്നലെ ഉച്ചയോടെ വെന്റിലേറ്ററിന് സമീപം കാമറ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിസരവാസികളെ കാര്യം ധരിപ്പിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.