ചാലക്കുടി: വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങളുടെ വീഡിയോ ചിത്രീകരിച്ച് വാട്സ് ആപ്പിൽ പ്രസിദ്ധീകരിച്ച സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു.
ചാലക്കുടി സ്വദേശി അജീഷ് പറന്പിക്കാടനെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വീഡിയോ ചിത്രീകരിച്ചശേഷം വാട്സ് ആപ്പിൽ ചിത്രീകരിച്ചുവെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ചാലക്കുടിയിലെ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റായ ഇയാൾ സംഭവത്തെ തുടർന്ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടുണ്ട്. കോണ്ഗ്രസ് പ്രവർത്തകനായ ഇയാളെ പാർട്ടിയിൽനിന്നും പുറത്താക്കിയിട്ടുണ്ട്.