പൂച്ചാക്കൽ: അഞ്ചുവയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊ പ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
28 വയസുള്ള അരൂകുറ്റി വടുതല സ്വദേശിനിയായ യുവതി, കാമുകനായ മലപ്പുറം തിരൂർ വെങ്ങാലൂർ കോടനിയിൽ മുഹമ്മദ് നിസാർ(26) എന്നിവരെയാണ് പൂച്ചാക്കൽ സബ് ഇൻസ്പെക്ടർ കെ.ജെ. ജേക്കബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 27 നാണ് യുവതിയെ വടുതലയിലുള്ള വീട്ടിൽനിന്നു കാണാതായത്.
അന്വേഷണത്തിൽ മലപ്പുറം തിരൂർ സ്വേദേശിയായ യുവാവിന്റെ കൂടെ പോയതായി കണ്ടെത്തിയിരുന്നു.
എന്നാൽ ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
തുടർന്ന് ചേർത്തല ഡിവൈഎസ്പി കെ.ബി. വിജയന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് കേരള തമിഴ്നാട് അതിർത്തിയിൽനിന്നു ഇവരെ കണ്ടെത്തിയത്. സമൂഹ മാധ്യമം വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.