ചെങ്ങന്നൂർ: കാമുകനൊപ്പം ഒളിച്ചോടിയ യുവതി റിമാൻഡിൽ. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനി (36) യെയാണ് ചെങ്ങന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഫെബ്രുവരി രണ്ടിന് പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോവുകയായിരുന്നു.
ഭർത്താവ് ഗിരീഷ് കുമാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്. ഇതിനോടകംഅഞ്ചുതവണ യുവതി പലരോടൊപ്പം ഒളിച്ചോടി പാർത്തിരുന്നതായി പോലീസ് പറഞ്ഞു.
എസ്ഐ ബിജു, എഎസ്ഐ ജോണ് പി. സാം, എഎസ്ഐ അജിത്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ രാജി, മായ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.