കുഴൽമന്ദം: പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കാമുകനും അറസ്റ്റിലായിട്ടുണ്ട്.
തേങ്കുറുശി കരുമൻകാട് സ്വദേശിനിയായ മുപ്പത്തിനാലുകാരിയും മുപ്പത്തിയേഴുകാരനായ കാമുകനുമാണ് പോലീസ് പിടിയിലായത്.
വീട്ടമ്മയ്ക്ക് 14 വയസുള്ള പെണ്‍കുട്ടിയും പന്ത്രണ്ട് വയസുള്ള ഇരട്ട ആണ്‍കുട്ടികളും ഉണ്ട്. കുട്ടികൾ ഓണ്‍ലൈൻ പഠനം നടത്തുന്ന മൊബൈൽഫോണും ഇവർ കൊണ്ടുപോയിരുന്നു.
ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. കുട്ടികളെ ഉപേക്ഷിച്ചുപോയതിനും ഇതിന് പ്രേരണ നല്‍കിയതിനുമാണ് കേസെടുത്തിട്ടുള്ളത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.