ആറ്റിങ്ങൽ: രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. മുദാക്കൽ കട്ടിയാട് ചേമ്പുകുഴി സ്വദേശിനി അനിലയാണ് അറസ്റ്റിലായത്.
കഴിഞ്ഞ 20 ന് നാലും എട്ടും വയസുള്ള രണ്ട് കുട്ടികളെ ഭർതൃഗൃഹത്തിൽ ഉപേക്ഷിച്ചാണ് കലത്തൂർ സ്വദേശിയായ കാമുകനൊപ്പം യുവതി നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. വൈ. സുരേഷിന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ എസ്.സനോജ് , ജോയ്, എഎസ്ഐമാരായ പ്രദീപ്കുമാർ, കെ.താജുദ്ധീൻ, സിപിഒമാരായ എസ്.സിയാസ് , എൽ.ബിന്ദു എന്നിവർ ചേർന്ന് എറണാകുളം പനങ്ങാട് നിന്നാണ് അനിലയെഅറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി ജുവനൈൽ നിയമ പ്രകാരം റിമാൻഡ് ചെയ്തു.