പയ്യന്നൂര്‍: ഫോണിലൂടെ തളിരിട്ട പ്രണയത്തിനൊടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലംവിട്ട 25 കാരിയേയും മൂന്നുവയസുള്ള മകളേയും പയ്യന്നൂര്‍ പോലീസ് കണ്ടെത്തി.
ഇതേതുടര്‍ന്ന് യുവതിയേയും കുട്ടിയേയും മലപ്പുറം പൂക്കോട്ടുപാടം പോലീസിന് കൈമാറി. ഫോണിലൂടെ വളര്‍ന്ന് പന്തലിച്ച പ്രണയത്തിനൊടുവില്‍ ഏതാനും ദിവസം മുമ്പാണ് മലപ്പുറംകാരി കാമുകനോടൊപ്പം പയ്യന്നൂരിലെത്തിയത്.
രണ്ടുവര്‍ഷം നീണ്ട വിളികളും ചാറ്റിംഗുമായി അസ്ഥികളില്വരെ പ്രണയം പൂവിടാന്‍ തുടങ്ങിയപ്പോഴാണ് ഗത്യന്തരമില്ലാതെ യുവതി കാമുകനെ വിളിച്ചുവരുത്തിയത്.
മലപ്പുറത്തേക്ക് ചെല്ലുന്നതിനുള്ള വിളിവന്നതോടെ പയ്യന്നൂര്‍ ഒളവറയില്‍ ജോലി ചെയ്യുന്ന മംഗലാപുരം സ്വദേശിയായ കാമുകനും നില്‍ക്കക്കള്ളിയില്ലാതായി.
മലപ്പുറത്തെത്തിയ കാമുകനോപ്പം മൂന്നുവയസുള്ള മകളേയും കൂട്ടിയിറങ്ങിയ യുവതി കാമുകനൊപ്പം ഒളവറയിലാണ് താമസിച്ചിരുന്നത്.
യുവതിയുടെ ഭര്‍ത്താവ് പൂക്കോട്ടുപാടം പോലീസില്‍ നല്കിയ പരാതിയിലുള്ള അന്വേഷണത്തിനിടയിലാണ് പയ്യന്നൂര്‍ പോലീസ് യുവതിയേയും കുട്ടിയേയും കണ്ടെത്തിയത്.