വൈക്കം: വീട്ടമ്മയുമായി കടന്നു കളഞ്ഞ ദേവസ്വം ജീവനക്കാരനായി പോലിസ് അന്വേഷണം ഉൗർജിതമാക്കി. വൈക്കം നഗരത്തിൽ താമസിക്കുന്ന ഒന്പതു വയസുകാരൻ മകനുള്ള 29 കാരിയുമായി വൈക്കം ദേവസ്വത്തിലെ ജീവനക്കാരൻ നാലു ദിവസം മുന്പാണ് കടന്നുകളഞ്ഞത്. വൈക്കം കോടതിക്കു സമീപത്തെ ഡിടിപി സെന്ററിൽ ജോലി ചെയ്യുന്നതിനിടയിലാണ് ദേവസ്വം ജീവനക്കാരൻ ഡിടിപിക്കാരിയുമായി അടുപ്പത്തിലായതെന്നു പറയുന്നു.
ദേവസ്വം ജീവനക്കാരനു കോപ്പിയെടുത്തും മെയിൽ ചെയ്തും അടുപ്പം ശക്തമായതോടെ വീട്ടമ്മ ജോലി മതിയാക്കി. ഭർത്താവറിയാതെ ദേവസ്വം ജീവനക്കാരനുമായി ബന്ധം തുടർന്ന വീട്ടമ്മ ഒരു സൂചന പോലും നൽകാതെ ഭർത്താവിനേയും മകനേയും ഉപേക്ഷിച്ചു ദേവസ്വം ജീവനക്കാരനുമായി കടന്നു കളയുകയായിരുന്നു.
ഭാര്യ പറയുന്നതെല്ലാം സാധിച്ചു കൊടുത്തു നന്നായി കുടുംബം നോക്കിയിരുന്ന ഭർത്താവിനു ഭാര്യയുടെ ഒളിച്ചോട്ടം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.ഭാര്യയെ കാണാനില്ലെന്നു യുവാവ് വൈക്കം പോലിസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ തന്റെ ഭർത്താവ് നാലു ദിവസമായി വീട്ടിലെത്തിയിട്ടില്ലെന്ന് ആരോപിച്ചു ദേവസ്വം ജീവനക്കാരന്റെ ഭാര്യയും വൈക്കം പോലിസിൽ പരാതി നൽകി.
ദേവസ്വം ജീവനക്കാരനൊപ്പം വീട്ടമ്മയുണ്ടെന്ന് പോലിസിനു വിവരം ലഭിച്ചെങ്കിലും തന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാക്കി പോലിസിനു പിടികൊടുക്കാതെ ദേവസ്വം ജീവനക്കാരൻ ഒളിച്ചുകളിക്കുകയാണെന്ന് പോലിസ് പറഞ്ഞു.