കണ്ണൂര്‍: മുംബൈയില്‍നിന്നു ഒളിച്ചോടിയ വിദ്യാര്‍ഥിനിയേയും അയല്‍വാസിയേയും കണ്ണൂരില്‍ പോലീസ് പിടികൂടി. മുംബൈ കല്യാണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാന്‍പേഡ സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയും അയല്‍വാസിയായ ഹരീഷു (23) മാണ് കണ്ണൂരില്‍ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി മുംബൈയില്‍നിന്നും ഒളിച്ചോടിയ ഇവര്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു. സംശയം തോന്നിയ റെയില്‍വേ പോലീസ് ഇവരെ ചോദ്യം ചെയ്തതിനുശേഷം വനിതാ പോലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് കല്യാണില്‍ ഇവരുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.