വൈക്കം: വീട്ടമ്മയുമായി കടന്നു കളഞ്ഞ ദേവസ്വം ജീവനക്കാരൻ രണ്ടാഴ്ചയ്ക്കുശേഷം പോലിസിൽ കീഴടങ്ങി. മൊബൈൽ ഫോവർത്തനരഹിതമാക്കി പോലിസിനെ വട്ടംചുറ്റിച്ച് ഇവർ ഒളിച്ചു താമസിച്ചു വരികയായിരുന്നു.
ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയൊക്കെ പോലീസ് നിരീക്ഷിച്ചിരുന്നു. അന്വേഷണം ശക്ത മാക്കിയതോടെ ഗത്യന്തരമില്ലാതെ ദേവസ്വം ജീവനക്കാരൻ യുവതിയുമായി വൈക്കം പോലിസ് സ്റ്റേഷനിലെത്തുകയായിരുന്നു.വീട്ടമ്മയ്ക്ക് ഒന്പതു വയസുള്ള മകനുണ്ട്.
ഭർത്താവ് തന്നെ നിരന്തരം ശകാരിക്കുന്നതുമൂലം സ്വസ്ഥത തേടിയാണ് അടുപ്പക്കാരനായ വൈക്കം ദേവസ്വത്തിലെ ജീവനക്കാരനുമായി കടന്നു കളഞ്ഞതെന്നാണ് പോലിസിനു വീട്ടമ്മ നൽകിയ മൊഴി. യുവതിയെ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് ഭർത്താവ് സ്റ്റേഷനിലെത്തിയെങ്കിലും യുവതി മുഖം തിരിച്ചു.
തനിക്ക് അവരെ ഇനി കൂടെ കൂട്ടാൻ താൽപര്യമില്ലെന്നും ദേവസ്വം ജീവനക്കാരനൊപ്പം പോകട്ടെയെന്ന നിലപാടിൽ ഭർത്താവ് മടങ്ങി. പിന്നീട് പോലിസ് കമിതാക്കളെ കോട്ടയത്തെ കോടതിയിൽ ഹാജരാക്കി. കോടതി യുവതി പിതാവിനൊപ്പം പോകാൻ നിർദ്ദേശിച്ചു. ദേവസ്വം ജീവനക്കാരൻ ബന്ധുവിനൊപ്പം മടങ്ങി.
വൈക്കം കോടതിക്കു സമീപത്തെ ഡിടിപി സെന്ററിൽ ജോലി ചെയ്യുന്നതിനിടയിലാണ് ദേവസ്വം ജീവനക്കാരൻ ഡിടിപിക്കാരിയുമായി അടുപ്പത്തിലായതെന്നു പറയുന്നു. ദേവസ്വം ജീവനക്കാരനു കോപ്പിയെടുത്തും മെയിൽ ചെയ്തും അടുപ്പം ശക്തമായതോടെ വീട്ടമ്മ ജോലി മതിയാക്കി.
ഭർത്താവറിയാതെ ദേവസ്വം ജീവനക്കാരനുമായി ബന്ധം തുടർന്ന വീട്ടമ്മ ഒരു സൂചന പോലും നൽകാതെ ഭർത്താവിനേയും മകനേയും ഉപേക്ഷിച്ചു ദേവസ്വം ജീവനക്കാരനുമായി കടന്നു കളയുകയായിരുന്നു. നന്നായി കുടുംബം നോക്കിയിരുന്ന ഭർത്താവിനു ഭാര്യയുടെ ഒളിച്ചോട്ടം കനത്ത പ്രഹരമായി.
ഭാര്യയെ കാണാനില്ലെന്ന് യുവാവ് വൈക്കം പോലിസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ തന്റെ ഭർത്താവ് നാലു ദിവസമായി വീട്ടിലെത്തിയിട്ടില്ലെന്ന് ആരോപിച്ചു ദേവസ്വം ജീവനക്കാരന്റെ ഭാര്യയും വൈക്കം പോലിസിൽ പരാതി നൽകിയിരുന്നു.