കുമരകം: മൂന്നു മക്കളുടെ മാതാവായ വീട്ടമ്മ 20 കാരനായ യുവാവുമായി നാടുവിട്ടു.വർക്ഷോപ് ഉടമയുടെ 26കാരിയായ ഭാര്യയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ടത്.
എട്ട്, ആറ്, ഒന്നര എന്നിങ്ങനെ പ്രായമുള്ള മൂന്നു കുട്ടികളെയും ഉപേക്ഷിച്ചാണ് കാമുകനുമൊത്ത് പാലക്കാട്ടേക്ക് വീട്ടമ്മ കടന്നത്.
എറണാകുളം കണയന്നുർ പടിഞ്ഞാറേക്കൊല്ലം പടിക്കൽ സോജനൊ(20)പ്പം കഴിഞ്ഞ ആറിനാണ് യുവതി നാടുവിട്ടത്. വളരെ നാളായി ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു.
ആറാം തീയതി രാവിലെ ഇവരുടെ ഭർത്താവ് വർക്ക്ഷോപ്പിൽ പോയതിനു ശേഷം സോജൻ എറണാകുളത്തു നിന്നും ഇവിടേക്കെത്തി.
തുടർന്ന് മൂന്നു കുട്ടികളേയും ഓട്ടോറിക്ഷ വിളിച്ച് അതിൽ കയറ്റി വർക്ഷോപ്പിലേക്ക് അയച്ചു. ശേഷം ഇരുവരും ബസ് മാർഗം കോട്ടയം നഗരത്തിലെത്തി പാലക്കാട്ടേക്ക് കടന്നു കളയുകയായിരുന്നു.
ഭർത്താവ് കുമരകം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. പാലക്കാട്ടേക്കെത്തിയ യുവതിയും കാമുകനും വിവിധ ഇടങ്ങളിൽ സഞ്ചാരത്തിലായിരുന്നു.
പോലീസ് മൊബൈൽ ഫോണ് മുഖേന ബന്ധപ്പെട്ടതിനെ തുടർന്ന് ഇരുവരും ഇന്നലെ കുമരകം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും കോടതിയിൽ ഹാജരാക്കി.
അന്വേഷണത്തിന് കുമരകം എസ്എച്ച്ഒ വി. സജികുമാർ, എസ്ഐ എസ്. സുരേഷ്, ഗ്രേഡ് എസ്ഐ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.