മംഗലംഡാം: മൊബൈലിൽ പ്രേമം മൂത്ത് പിഞ്ചു കുട്ടികളെ ഉപേഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് പിടികൂടി.
കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ഭർത്താവിന്റെ പരാതിയിൽ യുവതിക്കെതിരെ ബാലസംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
32കാരിയായ യുവതി നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഡാമിനടുത്താണ് സംഭവം.രണ്ടും ഏഴും വയസുള്ള കുട്ടികളുണ്ട് യുവതിയ്ക്ക്. കാമുകന്റെ വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കൊടുവായൂർ സ്വദേശി 27കാരനാണ് കാമുകൻ.