ചെങ്ങന്നൂർ: മുപ്പത്തിനാലുകാരിയും രണ്ടുകുട്ടികളുടെ മാതാവുമായ യുവതി ഇരുപത്തിരണ്ടുകാരനൊപ്പം ഒളിച്ചോടിയെന്ന് ചെങ്ങന്നൂർ പോലീസിൽ പരാതി. കൊഴുവല്ലൂർ സ്വദേശിനിയായ യുവതി ഭർതൃസഹോദരിയുടെ മകനായ യുവാവിനൊപ്പമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുമുൻപ് നാടുവിട്ടത്.
ചെങ്ങന്നൂരിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവർ കടന്നത്.