കണ്ണൂർ: ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച യുവതി ഒടുവിൽ കോടതിയിൽവച്ച് കാമുകനോടൊപ്പം സ്ഥലംവിട്ടു. ഇളയ മകനെയുംകൂട്ടി ഒളിച്ചോടി ഒമാനിലെത്തിയ യുവതിയെയും കാമുകനെയും ഒമാൻ പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇരുവരെയും ധർമടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. എന്നാൽ കോടതിയിൽവച്ച് സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം പോകുകയാണെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവ് രണ്ടു മക്കളുമായി വീട്ടിലേക്കു മടങ്ങി.
കഴിഞ്ഞദിവസം പുലർച്ചെ മൂന്നിനാണു യുവതി നാലുവയസുകാരനായ മകനേയുമെടുത്ത് കാമുകനോടൊപ്പം സ്ഥലംവിട്ടത്. വിദേശത്ത് ജോലിചെയ്യുന്ന യുവതിയുടെ ഭർത്താവ് ഏതാനും ദിവസം മുന്പാണ് നാട്ടിലെത്തിയത്.