പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല, അറുപതുകാരിയെ പ്രണയിച്ച് 22 കാരൻ. പരാതിയുമായി മകനും ഭർത്താവും പോലീസ് സ്റ്റേഷനിൽ, എന്തു സംഭവിച്ചാലും ഞങ്ങൾ വിവാഹിതരാകുമെന്ന് കമിതാക്കളും. ആഗ്രയിലെ എത്മദദൗല പോലീസ് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ പ്രണയ കഥ അരങ്ങേറിയത്.
പ്രണയത്തിൽ നിന്ന് യുവാവ് പിൻമാറാൻ തയാറാകാത്തതിനാൽ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർത്തുവെന്ന കുറ്റം ചുമതി യുവാവിനെതിരേ പോലീസ് കേസെടുത്തു. ഭർത്താവും മകനും പരാതി നൽകിയ സ്റ്റേഷനിൽ യുവാവിന്‍റെ ബന്ധുക്കൾ എത്തി. ഇവിടെ വെച്ച് ഇരു കുടുംബക്കാരും തമ്മിൽ ഏറ്റുമുട്ടി.
ഇത് കണ്ട് നിന്ന യുവാവും സ്ത്രീയും തങ്ങൾ വിവാഹിതരാകുമെന്ന് വീണ്ടും അറിയിച്ചു. അറുപതുകാരിയായ സ്ത്രീ ഏഴ് മക്കളുടെ അമ്മയും ഏഴ്മക്കളുടെ വല്യമ്മയുമാണ്. ആഗ്രയിലെ പ്രകാശ് നഗറിലാണ് ഇവരും താമസിക്കുന്നത്