ഇൻസ്റ്റഗ്രാംവഴി മൂന്ന് ദിവസത്തെ പരിചയം; മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ ഒ​ളി​ച്ചോ​ടി​യ കാ​മു​കി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ; കാട്ടാക്കടയിലെ സംഭവം ഇങ്ങനെ…

 

 


കാ​ട്ടാ​ക്ക​ട : സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ കാ​മു​കി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ ക​ണ്ണ​ശ​മി​ഷ​ൻ സ്കൂ​ളി​ന് സ​മീ​പം കൗ​സ്തു​ഭം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്ന ല​ക്ഷ്മി (31), വി​ള​വൂ​ർ​ക്ക​ൽ ഈ​ഴ​ക്കോ​ട് മ​ഞ്ജു ഭ​വ​നി​ൽ മ​നോ​ജ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ര​ണ്ടു​പേ​രും അ​വ​ര​വ​രു​ടെ കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

ല​ക്ഷ്മി​ക്ക് മൂ​ന്നു കു​ട്ടി​ക​ളും മ​നോ​ജി​ന് ഒ​രു കു​ഞ്ഞു​മു​ണ്ട്. ല​ക്ഷ്മി​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്തു നി​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment