മണ്ണാർക്കാട്: മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പോലീസ് പിടികൂടി. കമിതാക്കളെ മൈസൂരിൽ നിന്നും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എട്ടാം തീയ്യതിയാണ് പൊന്പ്ര കണക്കം പുളളി വീട്ടിൽ മിഥുരഞ്ജിനി കാമുകനായ എലന്പുലാശ്ശേരി ഉഴുന്നുംപാടം മുഹമ്മദ് ബഷീർ എന്ന മജീദിനൊപ്പം നാടുവിട്ടത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
എസ്.ഐ. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൈസൂരിലെ ഗ്രാമീണ മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോയന്പത്തൂരിൽ ബിസിനസുകാരന്റെ ഭാര്യയായ രഞ്ജിനി ഭർത്താവിനെയും ആറും, നാലും വയസ്സു പ്രായമുള്ള മക്കളെയും ഉപേക്ഷിച്ചാണ് നാട് വിട്ടത്. മുഹമ്മദ് ബഷീറിന് ഭാര്യയും 8 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ഇയാൾക്കെതിരെ ഭാര്യയുടെ പരാതിയിൽ സ്ത്രീ പീഢനത്തിനുൾപ്പെടെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.